WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്ഞങ്ങളുടെ അപ്‌ഡേറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
WHATSAPP വെബ്
ഫീച്ചറുകൾ
ഡൗൺലോഡ് ചെയ്യുക
സുരക്ഷ
സഹായ കേന്ദ്രം

നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൂ

  • azərbaycan

  • Afrikaans

  • Bahasa Indonesia

  • Melayu

  • català

  • čeština

  • dansk

  • Deutsch

  • eesti

  • English

  • español

  • français

  • Gaeilge

  • hrvatski

  • italiano

  • Kiswahili

  • latviešu

  • lietuvių

  • magyar

  • Nederlands

  • norsk bokmål

  • o‘zbek

  • Filipino

  • polski

  • Português (Brasil)

  • Português (Portugal)

  • română

  • shqip

  • slovenčina

  • slovenščina

  • suomi

  • svenska

  • Tiếng Việt

  • Türkçe

  • Ελληνικά

  • български

  • қазақ тілі

  • македонски

  • русский

  • српски

  • українська

  • עברית

  • العربية

  • فارسی

  • اردو

  • বাংলা

  • हिन्दी

  • ગુજરાતી

  • ಕನ್ನಡ

  • मराठी

  • ਪੰਜਾਬੀ

  • தமிழ்

  • తెలుగు

  • മലയാളം

  • ไทย

  • 简体中文

  • 繁體中文(台灣)

  • 繁體中文(香港)

  • 日本語

  • 한국어

  • ഡൗൺലോഡ്

  • ഫീച്ചറുകൾ

  • സുരക്ഷ

  • സഹായകേന്ദ്രം

  • സമ്പർക്കത്തിലാവൂ

WhatsApp ബ്ലോഗ്

ഞങ്ങളുടെ അപ്‌ഡേറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

ഞങ്ങളുടെ സേവന നിബന്ധനകളും സ്വകാര്യതാ നയവും അവലോകനം ചെയ്യുന്നതിന് WhatsApp ഉപയോക്താക്കളോട് ഞങ്ങൾ എങ്ങനെ ആവശ്യപ്പെടും എന്നതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ചെയ്ത പ്ലാനുകൾ ഇന്ന് ഞങ്ങൾ പങ്കിടുകയാണ്. ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങളാണ് ഞങ്ങൾ മുമ്പ് അഭിമുഖീകരിക്കേണ്ടി വന്നത്, എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അത് പരിഹരിക്കുന്നതിനുള്ള കഠിന പരിശ്രമങ്ങൾ ഞങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ സൂചിപ്പിക്കട്ടെ, WhatsApp-ൽ ഒരു ബിസിനസ് സ്ഥാപനവുമായി ചാറ്റ് ചെയ്യുന്നതിനോ ഷോപ്പ് ചെയ്യുന്നതിനോ ഉള്ള പുതിയ വഴികൾ ഞങ്ങൾ വികസിപ്പിക്കുകയാണ്, ഈ വഴികൾ നിങ്ങൾ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. വ്യക്തിഗത മെസേജുകൾ എല്ലായ്‌പ്പോഴും ആദ്യാവസാനം എൻ‌ക്രിപ്‌റ്റ് ചെയ്യപ്പെടും, അതിനാൽ WhatsApp-ന് അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.

ഈ സാഹചര്യത്തിൽ, എന്തൊക്കെ കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞേക്കും എന്നതിനെ കുറിച്ച് ഞങ്ങൾ ഏറെ ചിന്തിച്ചിട്ടുണ്ട്. ആദ്യാവസാന എൻ‌ക്രിപ്ഷനെ പ്രതിരോധിക്കുന്നതിന്റെ ഞങ്ങളുടെ ചരിത്രം എല്ലാവരും അറിയണമെന്നും ആളുകളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയിൽ എല്ലാവരും വിശ്വാസം അർപ്പിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളും അപ്‌ഡേറ്റുകളും WhatsApp-നുള്ളിൽ നേരിട്ട് പങ്കിടാൻ ഞങ്ങൾ ഇപ്പോൾ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്നു. ഭാവിയിൽ നിങ്ങളുടെ വീക്ഷണഗതികൾ കൂടുതൽ വ്യക്തമാക്കുന്നതിന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും.

വരുന്ന ആഴ്‌ചകളിൽ, ആളുകൾക്ക് സ്വന്തം സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വായിക്കാവുന്ന കൂടുതൽ വിവരങ്ങൾ നൽകുന്ന ഒരു ബാനർ ഞങ്ങൾ WhatsApp-ൽ പ്രദർശിപ്പിക്കും. ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ആശങ്കകൾ‌ പരിഹരിക്കുന്നതിനായി ഞങ്ങൾ കൂടുതൽ‌ വിവരങ്ങൾ‌ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ, WhatsApp ഉപയോഗിക്കുന്നത് തുടരാൻ ഈ അപ്‌ഡേറ്റുകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഞങ്ങൾ ആളുകളെ ഓർമ്മിപ്പിച്ച് തുടങ്ങും.

ഞങ്ങൾക്ക് എങ്ങനെയാണ് സൗജന്യമായി WhatsApp നൽകാൻ കഴിയുന്നതെന്ന കാര്യം ആളുകൾ അറിയുന്നത് പ്രധാനമാണെന്നും ഞങ്ങൾ കരുതുന്നു. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ, ബിസിനസ് സ്ഥാപനങ്ങളുമായി WhatsApp ചാറ്റ് ചെയ്യുന്നുണ്ട്, കാരണം ഒരു ഫോൺ കോൾ വിളിക്കുന്നതിലും അല്ലെങ്കിൽ ഇമെയിലുകൾ അയയ്ക്കുന്നതിലും എളുപ്പമാണ് ചാറ്റ് ചെയ്യുന്നത്. WhatsApp-ൽ ഉപഭോക്തൃ സേവനം നൽകുന്നതിന് ഞങ്ങൾ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുന്നു - ആളുകളിൽ നിന്നല്ല. ചില ഷോപ്പിംഗ് ഫീച്ചറുകളിൽ Facebook ഉൾപ്പെടുന്നതിനാൽ ബിസിനസ് സ്ഥാപനങ്ങൾക്ക് ആപ്പുകളിൽ ഉടനീളം അവരുടെ ഇൻവെന്ററി മാനേജ് ചെയ്യാൻ കഴിയും. ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട‌ കൂടുതൽ‌ വിവരങ്ങൾ‌ WhatsApp-ൽ‌ നേരിട്ട് കാണിക്കും, ബിസിനസ് സ്ഥാപനങ്ങളുമായി ഇടപഴകണോ വേണ്ടയോ എന്ന്, ഈ വിവരങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞ്, ആളുകൾ‌ക്ക് തീരുമാനിക്കാവുന്നതാണ്.

ഈ സമയത്ത്, എന്തൊക്കെ ഫീച്ചറുകളാണ് മറ്റ് ആപ്പുകൾ നൽകുന്നതെന്ന് കാണുന്നതിന്, ചില ആളുകൾ, മറ്റ് ആപ്പുകൾ പരീക്ഷിച്ച് നോക്കിയേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളോട് മത്സരിക്കുന്ന മറ്റ് ചില കമ്പനികൾ, തങ്ങൾക്ക് ആളുകളുടെ മെസേജുകൾ കാണാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നതിൽ നിന്ന് വഴുതിമാറാൻ ശ്രമിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് - ഒരു ആപ്പ് ഡിഫോൾട്ടായി ആദ്യാവസാന എൻ‌ക്രിപ്ഷൻ നൽകുന്നില്ലെങ്കിൽ, അവയ്ക്ക് നിങ്ങളുടെ മെസേജുകൾ വായിക്കാൻ കഴിയുമെന്നാണ് അതിനർത്ഥം. WhatsApp-ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള വ്യക്തിഗത വിവരങ്ങളാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നതിനാൽ തങ്ങളുടെ ആപ്പുകളാണ് മികച്ചതെന്ന് ചില കമ്പനികൾ പറയുന്നു. WhatsApp-ന് പരിമിതമായ അളവിലുള്ള കുറച്ച് ഡാറ്റ ആവശ്യമാണെങ്കിൽ പോലും, ആളുകൾ ആഗ്രഹിക്കുന്നത് വിശ്വസനീയവും സുരക്ഷിതവുമായ ആപ്പുകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് ഏറെ ചിന്തിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്, കൂടുതൽ വിവരങ്ങൾ ഇല്ലാതെ, കുറച്ച് വിവരങ്ങളോടെ, ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നത് ഞങ്ങൾ തുടരും.

ആശങ്കകൾ‌ അഭിസംബോധന ചെയ്യുന്നതിനായി ഞങ്ങളെ സഹായിക്കുന്നതിനും ഏത് ചോദ്യങ്ങൾ‌ക്കും ഉത്തരം നൽ‌കുന്നതിനായി സന്നദ്ധത കാണിക്കുന്നതിനും സന്മനസ്സ് കാട്ടിയ എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ 2021-നായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിച്ചിട്ടില്ല, വരാൻ പോകുന്ന ആഴ്ചകളിലും മാസങ്ങളിലും പല വിവരങ്ങളും പങ്കിടുന്നതിന് ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

18 ഫെബ്രുവരി 2021

ട്വീറ്റ്പങ്കിടുക

WHATSAPP

ഫീച്ചറുകൾ

സുരക്ഷ

ഡൗൺലോഡ്

WhatsApp Web

ബിസിനസ്

സ്വകാര്യത

കമ്പനി

ഞങ്ങളെക്കുറിച്ച്

ജോലികൾ

ഉല്പന്ന കേന്ദ്രം

സമ്പർക്കത്തിലാവൂ

ബ്ലോഗ്

WhatsApp സ്റ്റോറികൾ

ഡൗൺലോഡ് ചെയ്യുക

മാക്/പിസി

Android

iPhone

സഹായം

സഹായകേന്ദ്രം

ട്വിറ്റർ

ഫെയ്സ്ബുക്ക്

കോറോണ വൈറസ്

2022 © WhatsApp LLC

സ്വകാര്യത & വ്യവസ്ഥകൾ