ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക
WhatsApp ബ്ലോഗ്

ഞങ്ങളുടെ അടുത്തിടെയുള്ള അപ്‌ഡേറ്റിന് കൂടുതൽ സമയം നൽകൽ

ഞങ്ങളുടെ പുതിയ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്ന് പലയാളുകളും ഞങ്ങളെ അറിയിക്കുകയുണ്ടായി. ആശങ്കയുണ്ടാക്കുന്ന ഒരുപാട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസ്സിലാക്കുന്നതിന് എല്ലാവരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

WhatsApp പടുത്തുയർത്തിരിക്കുന്നത് ഒരു ലളിതമായ ആശയത്തിലാണ്: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ പങ്കിടുന്നത് നിങ്ങൾക്കിടയിൽ മാത്രമായിരിക്കും. ഇതിനർത്ഥം, നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ ആദ്യാവസാന എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ എല്ലായ്‌പ്പോഴും പരിരക്ഷിക്കുമെന്നാണ്, അതിനാൽ WhatsApp-നോ Facebook-നോ ഈ സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. അതുകൊണ്ടാണ് മെസേജ് അയയ്ക്കുന്നവരോ കോൾ ചെയ്യുന്നവരോ ആയ ആരുടെയും ലോഗുകൾ ഞങ്ങൾ സൂക്ഷിക്കാത്തത്. നിങ്ങൾ പങ്കിട്ടിരിക്കുന്ന ലൊക്കേഷനും ഞങ്ങൾക്ക് കാണാൻ കഴിയില്ല, നിങ്ങളുടെ കോൺടാക്റ്റുകൾ Facebook-മായി ഞങ്ങൾ പങ്കിടുന്നുമില്ല.

ഈ അപ്‌ഡേറ്റുകൾ വരുന്നതോടെ, മേൽപ്പറഞ്ഞവയൊന്നും മാറുന്നില്ല. പകരം, WhatsApp-ൽ ബിസിനസ് മെസേജുകൾ അയയ്ക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ ഓപ്‌ഷനുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, എങ്ങനെയാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്നതിനെ സംബന്ധിച്ച് കൂടുതൽ സുതാര്യത നൽകുന്നതാണ് ഈ അപ്‌ഡേറ്റ്. ഇന്ന് WhatsApp പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് ഷോപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം കുറവാണെങ്കിലും, ഭാവിയിൽ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കുമെന്ന് ഞങ്ങൾ കരുതുന്നു, അതിനാൽ ഈ സേവനങ്ങളെ കുറിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. Facebook-മായി ഡാറ്റ പങ്കിടാനുള്ള ഞങ്ങളുടെ ശേഷിയെ ഈ അപ്‌ഡേറ്റ് വിപുലമാക്കുന്നില്ല.

ഈ നിബന്ധനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ആളുകളോട് ആവശ്യപ്പെടുന്ന തീയതി ഞങ്ങൾ ഇപ്പോൾ നീട്ടി വയ്ക്കുകയാണ്. ഫെബ്രുവരി 8-ന് ആരുടെയും അക്കൗണ്ട് താൽക്കാലികമായി അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതല്ല. WhatsApp-ൽ സ്വകാര്യതയും സുരക്ഷയും പ്രവർത്തിക്കുന്ന രീതിയെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ സംശയനിവൃത്തി വരുത്തുന്നതിന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്. മെയ് 15-ന് പുതിയ ബിസിനസ് ഓപ്ഷനുകൾ ലഭ്യമാകും മുമ്പ്, പുതുക്കിയ നയം, സ്വന്തം സമയം അനുസരിച്ച് അവലോകനം ചെയ്യുന്നതിന് സാവധാനത്തിൽ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ആദ്യാവസാന എൻ‌ക്രിപ്ഷന്റെ പ്രയോജനം ലോകമെമ്പാടുമുള്ള ആളുകൾക്ക് എത്തിക്കാൻ WhatsApp സഹായിച്ചു, ഈ സുരക്ഷാ സാങ്കേതികവിദ്യയെ അതേപടി നിലനിർത്തുന്നതിൽ ഇപ്പോഴും ഭാവിയിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംശയനിവൃത്തിക്കായി ഞങ്ങളെ സമീപിച്ച എല്ലാവർക്കും വസ്തുതകൾ പ്രചരിപ്പിക്കാനും ഊഹാപോഹങ്ങൾ തടയാനും സഹായിച്ച നിരവധി പേർക്കും നന്ദി. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി WhatsApp-നെ മാറ്റുന്നതിനായി ഞങ്ങളുടെ എല്ലാ വിഭവസാമഗ്രികളും ഉപയോഗിക്കുന്നത് ഞങ്ങൾ തുടരും.

15 ജനുവരി 2021

ട്വീറ്റ്പങ്കിടുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സ്‌റ്റോറികൾബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsapp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകൾ