ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക
WhatsApp ബ്ലോഗ്

ഡെസ്‌ക്‌ടോപ്പിൽ നിന്ന് സ്വകാര്യവും സുരക്ഷിതവുമായ കോളിംഗ് അവതരിപ്പിക്കുന്നു

WhatsApp-ന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പിൽ സ്വകാര്യവും സുരക്ഷിതവുമായ വൺ-ടു-വൺ വോയ്‌സ് കോളുകളും വീഡിയോ കോളുകളും ഇപ്പോൾ ലഭ്യമാണ് എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കേറെ ആവേശമുണ്ട്.

കഴിഞ്ഞ വർഷത്തിലുടനീളം, WhatsApp-ൽ ആളുകൾ പരസ്പരം, പലപ്പോഴും നീണ്ട സംഭാഷണങ്ങൾക്കായി, വിളിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ പുതുവത്സരത്തലേന്ന്, 1.4 ബില്യൺ വോയ്‌സ് കോളുകളും വീഡിയോ കോളുകളും ഉണ്ടായതോടെ, ഏറ്റവും കൂടുതൽ കോളുകൾ ചെയ്യപ്പെട്ട ദിവസമായി അത് റെക്കോർഡിട്ടു. പല ആളുകളും ഇപ്പോഴും പ്രിയപ്പെട്ടവർക്കൊപ്പമല്ല, കൂടാതെ മാറിയ ജോലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണ്, അതിനാൽ ലോകത്തിൽ നിങ്ങൾ എവിടെയായാലും അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്നത് ഏതൊരു സാങ്കേതികവിദ്യ ആയിരുന്നാലും, WhatsApp-ലെ കോളുകൾക്ക് 'സാധ്യമായിടത്തോളം തൊട്ടരികിൽ' എന്ന അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഒരു വലിയ സ്‌ക്രീനിൽ കോളുകൾക്ക് മറുപടി നൽകുന്നത് സഹപ്രവർത്തകർക്കൊപ്പം സഹകരിച്ച് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നു, ഒരു വലിയ ക്യാൻവാസിൽ നിങ്ങളുടെ കുടുംബത്തെ കൂടുതൽ വ്യക്തമായി കാണുന്നതിന് അനുവദിക്കുന്നു, അല്ലെങ്കിൽ സംസാരിക്കുമ്പോൾ തന്നെ മുറിയിൽ അങ്ങുമിങ്ങും നടക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ കൈകൾ സ്വതന്ത്രമാക്കുന്നു. ഡെസ്ക്ടോപ്പ് കോളിംഗ് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന്, പോർട്രെയ്‌റ്റ് ഓറിയന്റേഷനിലും ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലും സുഗമമായി പ്രവർത്തിക്കുന്നുവെന്നും നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ വലുപ്പം മാറ്റാവുന്ന ഒരു വിൻഡോയിൽ ദൃശ്യമാകുന്നുവെന്നും ബ്രൗസർ ടാബിലോ തുറന്ന വിൻഡോകളുടെ കൂമ്പാരങ്ങൾക്കിടയിലോ നിങ്ങളുടെ വീഡിയോ ചാറ്റുകൾ ഒരിക്കലും നഷ്‌ടപ്പെടാതിരിക്കാൻ അവയെപ്പോഴും ഏറ്റവും മുകളിൽ ആയിരിക്കുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

WhatsApp-ലെ വോയ്‌സ് കോളുകളും വീഡിയോ കോളുകളും ആദ്യാവസാനം എൻ‌ക്രിപ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അതിനാൽ നിങ്ങളുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ വിളിച്ചാലും WhatsApp-ന് അവ കേൾക്കാനോ കാണാനോ കഴിയില്ല. WhatsApp ഡെസ്‌ക്‌ടോപ്പ് ആപ്പിൽ ഞങ്ങൾ വൺ-ടു-വൺ കോളുകൾ നൽകിത്തുടങ്ങുകയാണ്, അതിനാൽ നിങ്ങൾക്ക് വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഒരു അനുഭവം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഭാവിയിൽ ഗ്രൂപ്പ് വോയ്‌സ് കോളുകളും വീഡിയോ കോളുകളും ഉൾപ്പെടുത്തുന്ന തരത്തിൽ ഞങ്ങൾ ഈ ഫീച്ചർ വിപുലീകരിക്കും.

ആളുകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ ഡെസ്ക്ടോപ്പ് കോളിംഗ് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. Windows PC-യിലും Mac-ലും ഡെസ്ക്ടോപ്പ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതുൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ വായിക്കാൻ കഴിയും.

4 മാർച്ച് 2021

ട്വീറ്റ്പങ്കിടുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സ്‌റ്റോറികൾബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsapp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകൾ